09 August 2020

"വില്ലേജ് ഓഫീസ് കൂടത്തായി"
(VISION NEWS 09 August 2020)


കൂടത്തായി :ഒരു പക്ഷെ ചിത്രത്തിൽ കാണുന്ന അക്ഷരങ്ങൾ പെട്ടന്നു വായിച്ചു എടുക്കാൻ കഴിയാത്തവർക്ക് വേണ്ടിയാണു ഞാൻ മുകളിൽ എഴുതിയത്..


നരച്ച മഞ്ഞ പെയിന്റ് അടിച്ച സർക്കാർ ഓഫീസുകൾ ഉള്ള നമ്മുടെ നാട്ടിൽ ഇതു കാണുമ്പോൾ ഇങ്ങനെയൊരു വില്ലേജ് ഓഫീസ് നമ്മുടെ കേരളത്തിൽ ഉണ്ടാകുമോ എന്നാവും ആദ്യം നിങ്ങളും ചിന്തിക്കുന്നത്. എന്നാൽ ഉണ്ട് അതും ഒരു മലയോര മേഖലയിൽ. കൂടത്തായി എന്ന കൊച്ചു ഗ്രാമത്തിൽ..


വെറും രണ്ടു വർഷം കൊണ്ടു ഒരു സദാ വില്ലേജ് ഓഫീസിനെ പൂർണമായും ഹൈടെക് വില്ലേജ് വില്ലേജ് ഓഫീസ് ആക്കിമാറ്റിയെടുത്തുപ്പോൾ അതൊരു പുതിയ മാതൃകയായിരുന്നു കേരളത്തിന്‌....


ജില്ലാ കളക്ടറുടെ  ജനസൗഹൃദം വില്ലേജ് പദ്ധതിയിൽ  ഉൾപെടുത്തി ഹൈടെക് വില്ലേജ് ഓഫീസ് എന്ന സങ്കല്പത്തിന് ചിറകു മുളയിക്കുന്നത് വില്ലേജ് ഓഫീസർ Shiju Karuppal Kunnamangalam ചാർജ് എടുക്കുന്നതോടെയാണ്.. പിന്നെ ഇതുവരെ കേരളം കാണാത്ത അതുവരെ ചിന്തിക്കാൻ പോലും കഴിയാത്ത മാറ്റങ്ങൾ തുടങ്ങുകയായിരുന്നു... 

വില്ലേജിനെ ജനകീയ വില്ലേജ് ആക്കിമാറ്റുക എന്ന ആദ്യ പടി ജനകീയ സമിതിയും  ജനപ്രതിനിധികളും ഉൾപ്പെടുത്തി കൊണ്ടു നടത്തിയ കമ്മറ്റികളും  തുറന്ന ചർച്ചകളും വഴി വില്ലേജ് ഓഫീസർ സാധ്യമാക്കിയെടുത്തു.. 

അടുത്ത ചുവടുകൾ നിലവിൽ ഉള്ള സർക്കാർ ഓഫീസ് എന്ന സമ്പ്രദായക സിസ്റ്റത്തെ എങ്ങനെ ആധുനിക കാലത്തിനു ചേരുന്ന തരത്തിൽ  മാറ്റിയെടുക്കാൻ  എന്ന  വളരെ വിശാലമായ ചിന്തയിൽ നിന്നും തുടങ്ങുകയിരുന്നു കൂടത്തായി വില്ലേജ് ഓഫീസറും സഹപ്രവര്ത്തകരും.. 

അതിനു വേണ്ട  ഏറ്റവും ഫലപ്രദമായ വഴി ഫയൽ കെട്ടുകൾ മുഴുവൻ ലാപ്ടോപ് ഹാർഡ് ഡിസ്‌കിൽ ഡിജിറ്റൽ ഫ്ലാറ്റുഫോമിൽ മാറ്റിക്കൊണ്ട് ജനങൾക്ക് വളരെ പെട്ടന്നു തന്നെ സേവനം സാധ്യമാകുക എന്ന വലിയ   ദൗത്യം അധികം സമയമെടുക്കാതെ പൂർത്തിയാകുന്നു. 

തുടർന്ന് ജനങൾക്ക് തങ്ങളുടെ ആവിശ്യങ്ങൾക് വേണ്ടി വരുന്ന അവസരത്തിൽ ഒന്നു ഇരിക്കാനുള്ള പരിമിതമായ ആവശ്യത്തെ അടിമുടി മാറ്റിക്കൊണ്ട് ജനങ്ങളുടെ സഹായത്തോടെ നിലവിൽ ഉള്ള കെട്ടടത്തിൽ പ്രവർത്തങ്ങൾ നടത്തി പൊതു ജനങ്ങൾക്ക് വിശാലമായ വെയിറ്റിംഗ് റൂമും അതിൽ ടി വി ഉൾപ്പെടെയുള്ള സൗകര്യങ്ങളും കുടിക്കാനുള്ള വെള്ളം, ഫാൻ, എഴുതാനുള്ള ടേബിൾ തുടങ്ങിയവ ഒരുക്കി കൊടുത്തുകൊണ്ട്  അന്നുവരെ കേരളം കാണാത്ത തരത്തിൽ കൂടത്തായി വില്ലേജ് ഓഫീസ് മാറ്റി കെ ഷിജു എന്ന ഒരു വില്ലേജ് ഓഫീസർ. അതും വെറും രണ്ടു വർഷം കൊണ്ടു.. 

കേരളത്തിലെ തന്നെ മികച്ച ജനസൗഹൃദ വില്ലേജ് എന്ന പേരിൽ കൂടത്തായി മാറി കഴിഞ്ഞപ്പോളും വില്ലേജ് ഓഫീസർ ഷിജു  ഒരിക്കലും തന്റെ പ്രവർത്തന മണ്ഡലം ഓഫീസിൽ മാത്രം ആകരുത് എന്ന ഗാന്ധിയൻ ദർശനം മനസ്സിൽ ഒരു അണയാതെ സുഷിച്ചപ്പോൾ കണ്ടത് രണ്ടു പ്രളയകാലവും പിന്നെ നമ്മുടെ മുൻപിൽ ഇപ്പോളും ഉള്ള കൊറോണ എന്ന മഹാമാരിയും.  

തന്റെ അധികാര പരിധിയിൽ നിന്നു കൊണ്ടു നടത്തിയ കൊറോണ കാലത്തെ അതിഥി തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിനായി നടത്തിയ ഇടപെടൽ വളരെ വേഗത്തിൽ ഉള്ളതും  ക്രിയാത്മകമായിരുന്നു.. 

ദേശവും ഭാഷയും നമ്മളെ വേർതിരിക്കുന്നില്ല എന്ന ദേശീയ ബോധത്തെ ഊതി കത്തിച്ചുകൊണ്ടു  കോറോണ കാലത്തെ അതിഥി തൊഴിലാളികൾക്കു വേണ്ട ആവിശ്യങ്ങൾ വളരെ ആത്മാർത്ഥമായി നടത്താൻ കെ ഷിജു എന്ന വില്ലേജ് ഓഫീസറും സഹപ്രവർത്തകരും നടത്തിയ അർപ്പണബോധം കാലത്തിനു മുൻപിൽ എന്നും  മായിക്കപ്പെടാതെ  തന്നെയിരിക്കും.. 

പ്രളയകാലത്തു ജനങ്ങളുടെ ആവിശ്യങ്ങൾ,  സഹായങ്ങൾ  സർക്കാർ തലത്തിൽ ഇത്രയും വേഗം സാധ്യമാകുക എന്ന പരിപൂർണ സേവന കാഴ്ചപ്പാടിൽ ഒരുപാട് കുടുംബങ്ങൾക് താങ്ങായി മാറാൻ  കൂടത്തായി വില്ലേജ് ഓഫീസ് ടീമിന് സാധ്യമായതും എടുത്തു പറയുക തന്നെ വേണം.. 

ദുരന്ത സമയത്തു ജനങ്ങളുടെ എന്തു  സഹായത്തിനും രാപകൽ വ്യത്യാസമില്ലാതെ ഒരു ഫോൺ വിളിയുടെ അരികിൽ കാത്തു നിന്ന കൂടത്തായി വില്ലേജ് ഓഫീസർ  ഈ ഒരു അവസരത്തിൽ കൊടിയത്തൂർ വില്ലേജിലേക്ക് സ്ഥലം  മാറി പോകുമ്പോൾ ജനങ്ങളുടെ മുഴുവൻ സ്നേഹവും പിടിച്ചു വാങ്ങിയാണ് യാത്ര പറയുന്നത്. 

കഴിവിനെ പരമാവധി ഉപയോഗിച്ച് സർക്കാർ സർവീസിലെ പരിമിതികളെ അതിജീവിച്ചുകൊണ്ട്  വില്ലേജ് ഓഫീസർ കെ ഷിജു  കൂടത്തായി വില്ലേജിൽ കാഴ്ചവെച്ച ഈ പ്രവർത്തനങ്ങൾ ഇനി വരാൻ ഉള്ളവർക്കു ഒരു പുതു വെളിച്ചമായിരിക്കും...തീർച്ച. 

കഴിഞ്ഞ ദിവസം കൂടത്തായി വില്ലേജ് ജനകീയ സമിതി സ്നേഹാദരം നൽകി കെ ഷിജുവിനെ യാത്രയാക്കിയപ്പോൾ അദ്ദേഹതെ മറക്കാൻ ഒരു പക്ഷെ കൂടത്തായി എന്ന ഗ്രാമത്തിനു ഇനിയും കാലം കുറെ വേണ്ടിവന്നേക്കും..

Post a comment

Whatsapp Button works on Mobile Device only