കോഴിക്കോട് : കഴിഞ്ഞ വർഷ ത്തെ കെ. കരുണാകരൻ സ്പോർട്സ് അവാർഡ് കോട്ടുളി സർസ്വതി വിദ്യാമന്ദിരം ഹൈസ്കൂളിലെ വി.ടി.ജിഷ്ണുവിനും ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ ഷാദിയ നസ്റിനും കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രമണ്യൻ സമ്മാനിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്താരം. കോൺഗ്രസ് കായിക വിഭാഗമായ കെ.പി.സി.സി. ദേശീയ കായിക വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായികമേഖലയലും അക്കാദമിക മേഖലയിലും മി കച്ച പ്രകടനം കാഴ്ചവെച്ച കായികതാരങ്ങൾക്കാണ് പുരസ്കാരം. ജില്ലയിലെ മികച്ച യുവ പരിശീലകനുള്ള പുരസ്കാരം കേരള റഗ്ബി ടീം പരിശീലകൻ കെ. വിനുവിനും സമ്മാനിച്ചു. ചടങ്ങിൽ കെ.പി.സി.സി ദേശീയ കായിക വേദി ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗങ്ങളായ എം.പി മുഹമ്മദ് ഇസ്ഹാഖ്, ഷഫീഖ് പറശ്ശേരി, എ.കെ ഗ്രിജീഷ്, സംസ്ഥാന ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപക സംഘടന വൈസ് പ്രസിഡന്റ് കെ.നബീൽ, സുബൈർ പുല്ലാള്ളൂർ, ഗഫൂർ ഒതയോത്ത്, ഫാറൂഖ് പുത്തലത്ത്, ഇജാസ് കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു.
Post a comment