26 August 2020

പന്തം കൊളുത്തി പ്രതിഷേധ സദസ്സ് നടത്തി.
(VISION NEWS 26 August 2020)


ഓമശ്ശേരി :ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ ക്കേസെടുത്ത സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടു ബിജെപി ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ദുർഗ്ഗ നഗറിൽ പന്തം കൊളുത്തി പ്രതിഷേധ സദസ്സ് നടത്തി.


പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സാജു.ഒ.പി. അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി ഉൽഘാടനം ചെയ്തു.

സ്വർണ്ണക്കടത്ത്, അഗ്നിബാധ ഉൾപ്പെടെ കേരളത്തിൽ നടമാടുന്ന സംഭവങ്ങളുടെ പിന്നിൽ മാർക്സിസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് അദ്ദേഹം ആരോപിച്ചു.
മണ്ഡലം വൈസ് പ്രസിഡണ്ട് ഒ.കെ.വിനോദ് ,പ്രമോദ് എം.എൻ, ഷിജേഷ്.പി.വി, ബാലൻ കരിങ്ങാംകണ്ടത്തിൽ, സുജിത്.എസ് നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only