തിരുവനന്തപുരം: ആറുമാസത്തിലേറയായി വൈറസിനൊപ്പം സഞ്ചരിക്കുന്ന കേരളത്തിന് വളരെ കരുതലോടെ നീങ്ങേണ്ട നാളുകളാണ് മുന്നിലുള്ളത്. രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധന സെപ്തംബറില്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൈറസ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുന്ന ദിവസങ്ങളാണ് കാത്തിരിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് തുടര്‍ച്ചയായ ദിവസങ്ങളില്‍ ശരാശരി 5000 രോഗികളുണ്ടാകും.ഈ ഘട്ടത്തില്‍ ഐ.സി.യു കിടക്കകള്‍ തികയാതെ വരുമെന്ന ആശങ്കയാണ് ആരോഗ്യവിദഗ്ധര്‍ പങ്കുവയ്ക്കുന്നത്. ഒക്സിജന്‍ സഹായം ആവശ്യമായ രോഗികളാണ് വെല്ലുവിളിയാകുന്നത്. ഐ.സി.യു ലഭ്യമല്ലെങ്കില്‍ മരണസംഖ്യ നിയന്ത്രണാതീതമാകും. സ്വകാര്യ ആശുപത്രികളുടെ പൂര്‍ണമായ സഹകരണം ഉറപ്പാക്കിയാല്‍ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാവൂ. പരിശോധന വര്‍ദ്ധിക്കുന്നതനുസരിച്ച് രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. 36,291 സാമ്ബിളുകള്‍ പരിശോധിച്ച ബുധനാഴ്ച 2333 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സെപ്തംബര്‍ അവസാനത്തോടെ 50,000 സാമ്ബിളുകള്‍ പ്രതിദിനം പരിശോധിക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. നിലവില്‍ 100 പേരെ പരിശോധിക്കുമ്ബോള്‍ ആറുപേരാണ് പോസിറ്റീവാകുന്നത്. കഴിഞ്ഞമാസം ഇത് 3 ആയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ദ്ധിച്ചതിന് തെളിവാണിത്. എന്നാല്‍ ഇപ്പോഴുണ്ടാകുന്ന വര്‍ദ്ധനവ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയല്ലെന്നും വൈറസ് സമൂഹത്തിലേക്ക് പടര്‍ന്നുകഴിഞ്ഞാല്‍ സ്വാഭാവികമായി ഉണ്ടാകുന്ന സ്ഥിതിയാണെന്നും വിദഗ്ധര്‍ പറയുന്നു. വൈറസിനെ ദിവസങ്ങള്‍കൊണ്ട് പിടിച്ചുകെട്ടാന്‍ സാദ്ധ്യമല്ല. എന്നാല്‍ ഒറ്റയടിക്ക് രോഗികള്‍ വര്‍ദ്ധിക്കാതെ ക്രമാനുഗതമായി വര്‍ദ്ധനവ് ഉണ്ടാകുന്നത് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മികവാണ്. മുന്നൊരുക്കം നടത്താന്‍ ആവശ്യമായ സമയം ലഭിച്ചു.
ആയിരത്തില്‍ നിന്ന് അരലക്ഷത്തിലേക്ക് 84 ദിവസം(ഗ്രാഫ്)
ആദ്യ കൊവിഡ് റിപ്പോര്‍ട്ട് -ജനുവരി 30
4 മാസം പിന്നിട്ട് മേയ് 27ന് രോഗബാധിതര്‍- 1000+
തുടര്‍ന്ന് 50 ദിവസം കൊണ്ട്
രോഗികള്‍- 10,000
അടുത്ത 12 ദിനം കൊണ്ട് രോഗികള്‍- 20,000 +
3 നാള് പിന്നിട്ട് ആഗസ്റ്റ് 2- 25,000
ആഗസ്റ്റ് 6- 30,000.
ആഗസ്റ്റ് 14 - 40,000
ആഗസ്റ്റ് 19 - 50,000+
അഞ്ച് ദിവസം കൊണ്ട് 10.000 പുതിയ രോഗികള്‍.
ഐ.സി.യു
സര്‍ക്കാരില്‍- 1900
സ്വകാര്യമേഖലയില്‍- 3200
വെന്റിലേറ്ററുകള്‍
സര്‍ക്കാരില്‍- 950
സ്വകാര്യമേഖലയില്‍- 1800
' രോഗികളുടെ എണ്ണം പെരുകുമ്ബോള്‍ മരണസംഖ്യ വര്‍ദ്ധിക്കാതെ നോക്കണം. ഐ.സി.യു കിടക്കകള്‍ക്ക് ക്ഷാമം ഉണ്ടായാല്‍ സ്ഥിതി സങ്കീര്‍ണമാകും.'
-ഡോ. ഡി. പദ്മനാഭഷേണായി
റുമറ്റോളജിസ്റ്റ്, കൊച്ചി
Post a comment