16 August 2020

CMCO GCC Online WEBINAR സംഘടിപ്പിച്ചു
(VISION NEWS 16 August 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഓമശ്ശേരി : 
രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ ഓമശ്ശേരി മഹല്ലിലെ പ്രവാസി സംഘടന CMCO GCC ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. കെ വി അബ്ദുറഹ്മാൻ സഖാഫിയുടെ നിയന്ത്രണത്തിൽ നടന്ന ഓൺലൈൻ വെബിനാറിൽ പ്രശസ്ത എഴുത്തുകാരനും സൈക്കോളജിസ്റ്റുമായ Dr സലാം ഓമശ്ശേരി സ്വാതന്ത്ര്യദിന സന്ദേശ പ്രഭാഷണം നടത്തി. അഹമ്മദ് കുട്ടി മാതറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പരിപാടിയിൽ CMCO GCC പ്രവർത്തകരും കമ്മറ്റി പ്രതിനിധികളും സ്വാതന്ത്രദിനത്തെ കുറിച്ച് ആശംസകളും സന്ദേശങ്ങളും കൈമാറി. ഓണ്ലൈൻ വെബിനാർ മുഹാജിർ സി വി സ്വാഗതവും സുബൈർ കെ കെ നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only