25 August 2020

ഓമശ്ശേരിയിൽ വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് രാജിവച്ച് CPI ൽ ചേർന്നു
(VISION NEWS 25 August 2020)




ഓമശ്ശേരി : ഓമശ്ശേരി അഞ്ചാം വാർഡിൽ അമ്പലത്തിങ്ങലിൽ നിരവധി ആളുകൾ C P I ചേർന്നു.
 മണ്ഡലം സെക്രട്ടറി ടി എം പൗലോസ് ഉദ്ഘാടനംചെയ്തു.ഷംസു പി.പി  അധ്യക്ഷം വഹിച്ച യോഗത്തിൽ എം.പി രാഗേഷ്, പി ടി സി ഗഫൂർ, സണ്ണി, എ.കെ  ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.


 സിദ്ദീഖ് പുത്തൻപുരയിൽ  കൺവീനറും ആഷിഖ്   ഹുസൈൻ പി. വി  ജോയിൻ കൺവീനറുമായ കമ്മറ്റി രൂപീകരിച്ചു.
 പരിസ്ഥിതിയെ തകർക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും,  കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.

Post a comment

Whatsapp Button works on Mobile Device only