ഓമശ്ശേരി :കെടയത്തൂർ G MLP സ്കൂളിൽ ഓൺലൈൻ ഓണാഘോഷ പരിപാടികൾ ഗ്രാമ പഞ്ചായത്ത് മെമ്പർ വസന്താ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡണ്ട് എ.കെ. അബ്ദു ലത്തീഫ് അധ്യക്ഷനായി .വൈസ് പ്രസിഡണ്ട് നവാസ് ഓമശ്ശേരി ,എസ് എം സി കൺവീനർ സദാനന്ദൻ,എം.പി.ടി.എ.പ്രസിഡണ്ട് ജസീല, അധ്യാപകരായ ഇ .അഷ്റഫ് ,പി.ഐ ബുഷ്റ, സക്കീർ ഹുസൈൻ, റഫീ അ, റസീന, ബിൻസി, അനുഷ, റഹന, സോന, ആശംസകൾ അർപ്പിച്ചു
ബി. ആർ.സി.കോഡിനേറ്റർ ഷൈജ ടീച്ചർ ഓണപ്പാട്ടുകൾ പാടി.
സുരേഷ് മാസ്റ്റർ ഓണത്തിന്റെ ഐതിഹ്യ പ്രഭാഷണം നടത്തി.
പരിപാടിയുടെ ഭാഗമായി പൂക്കളം വരച്ച് നിറം നൽകൽ, ആശംസാ കാർഡ് നിർമ്മാണം, പാചക കുറിപ്പ് ,ഓണപ്പാട്ടുകൾ
എന്നിവ നടന്നു .എസ്. കെ.നസ് ലിയുടെ പ്രാർത്ഥനയോടെതുടങ്ങിയ പരിപാടിയിൽ ഹെഡ്മിസ്ട്രസ്സ്.പി.പ്രഭ സ്വാഗതവും ഇ.കെ.ഷൗക്കത്തലി നന്ദിയും പറഞ്ഞു
Post a comment