23 August 2020

കേരളത്തിൽ സമൂഹവ്യാപനം ? ICMR രണ്ടാംഘട്ട സാംപ്ലിങ് പഠനം ആരംഭിച്ചു
(VISION NEWS 23 August 2020)




കൊച്ചി : കോവിഡ് സമൂഹവ്യാപനമറിയാന്‍ സംസ്ഥാനത്ത് ഐസിഎംആ‍ര്‍ നടത്തുന്ന രണ്ടാംഘട്ട പഠനം ആരംഭിച്ചു. തൃശൂര്‍, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് കേന്ദ്ര നിര്‍ദേശമനുസരിച്ചുള്ള പഠനം. തിരുവനന്തപുരത്തിനൊപ്പം ചില ജില്ലകള്‍ സമൂഹവ്യാപനത്തിന്‍റെ വക്കിലാണെന്ന വിലയിരുത്തല്‍ നില നില്‍ക്കെയാണ് പഠനം ആരംഭിച്ചത്.

സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി 1200 പേരില്‍ നടത്തിയ ആദ്യപഠനത്തില്‍ നാല് പേരിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. ചികിത്സയില്ലാതെ തന്നെ കോവിഡ് വന്ന് ഭേദമായി. കേരളത്തില്‍ സമ്പർക്ക വ്യാപനം രൂക്ഷമായിരിക്കെ നടക്കുന്ന പഠനം സമൂഹവ്യാപനമറിയുന്നതില്‍ നിര്‍ണായകമാണ്. മുന്‍പ് പരിശോധനയോ ചികിത്സയോ നടത്താത്തവര്‍, സമ്പർക്കത്തില്‍ വരാത്തവര്‍ എന്നിവരെ തെരഞ്ഞെടുത്താണ് പരിശോധന നടത്തുക.

ഐസിഎംആറിന്റെ 25 അംഗ സംഘമാണ് തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും സഹായത്തോടെ പരിശോധന നടത്തുക. അടുത്ത ഘട്ടം നടപടികളെന്താകുമെന്നതും പഠന റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കും.

Post a comment

Whatsapp Button works on Mobile Device only