30 ഓഗസ്റ്റ് 2020

ബൈക്ക് അപകടത്തിൽ KSRTC താൽക്കാലിക ജീവനക്കാരന് സാരമായി പരിക്കേറ്റു, സഹായത്തിന് എത്തിയത് ഹൈവേ പോലീസ്
(VISION NEWS 30 ഓഗസ്റ്റ് 2020)താമരശ്ശേരി: പത്തനംതിട്ടയിൽ നിന്നും പുൽപ്പള്ളിയിലേക്ക് ബൈക്കിൽ പോകുകയായിരു KSRTC സുൽത്താൻ ബത്തേരി ഗ്യാരേജിലെ താൽക്കാലിക ജീവനക്കാരൻ ബെസ് ലോണിനാണ് സാരമായി പരിക്കേറ്റത്. 
ഇന്നു പുലർച്ചെ അടിവാരം ഭാരത് പെട്രോൾ പമ്പിന് സമീപം ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടം. ഇദ്ദേഹത്തിൻ്റെ ഭാര്യ വീട് പുൽപ്പള്ളിയിലാണ്.
കാൽ ഒടിഞ്ഞ് തൂങ്ങിയ യാത്രക്കാരന് താമരശ്ശേരി ഹൈവേ പോലിസ് സംഘത്തിലെ എസ്.ഐ.അനിൽകുമാറിൻ്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് ബന്ധുക്കളുടെ ആവശ്യപ്രകാരം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only