27 ഓഗസ്റ്റ് 2020

SAVE 2 OMASSERY വാട്സ്ആപ്പ് കൂട്ടായ്മയുടെ ഒരു കൈതാങ്ങ്
(VISION NEWS 27 ഓഗസ്റ്റ് 2020)


 

ഓമശ്ശേരി :പ്രിയ സുഹൃത്തുക്കളെ SAVE 2 OMASSERY  വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ  ഇമ്പി എന്ന  റഫീഖ് തെച്യാടിന് വേണ്ടി ഒരു ചികിത്സാ സഹായ ഫണ്ട്  SAVE 2 OMASSERY വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ  നടത്തി വരികയാണല്ലോ അത് നല്ല രീതിയിൽ അവസാനിപ്പിച്ചിരിക്കുന്നു എന്നുള്ള സന്തോഷ വാർത്ത എല്ലാവരെയും അറീക്കുകയാണ്.   കൂട്ടായ പ്രവർത്തനത്തിന്റെ  ശ്രമഫലമായി 8 ദിവസം കൊണ്ട്         
*Rs.1,15,250* /- [ ഒരു ലക്ഷത്തി പതിനയ്യായിരത്തി  ഇരുനൂറ്റി അമ്പത് ] രൂപ_    
 പിരിച്ചു കൊടുക്കാൻ കഴിഞ്ഞു എന്നുള്ളത് എറെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്.
         24 / 08 / 2020 തിങ്കളാഴ്ച കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്  മെമ്പർ സൂപ്പർ അഹമ്മദ്‌ കുട്ടി ഹാജിയുടെ  വീട്ടിൽ വെച്ച് ഫണ്ട് അതിന്റെ ഉത്തരവാദിത്തപ്പെട്ട ആളുകളായ  സിറ്റി സിമന്റ് ഓണർ മുനീറിന്റെ കൈവശം സൂപ്പർ അഹമ്മദ് കുട്ടി ഹാജി നൽകി കൊണ്ട്  ഉദ്ഘാടനം   നിർവഹിച്ചു.
ചടങ്ങിൽ   ശാന്തി ഹോസ്പിറ്റലിനുവേണ്ടി മൊയ്‌ദീൻ കുട്ടി മൗലവി , ആറാം വാർഡ്  മെമ്പർ ഭാസ്കരൻ മാസ്റ്റർ , ജംഷീർ മേലാംബ്ര , റാഫി കെ ടി . സൗഹൃദം തെച്യാട് നുവേണ്ടി അഷറഫ് പി കെ , SAVE 2 OMASSERY എക്സിക്യൂട്ടീവ് മെമ്പർമാരായ ജമാൽ അറഫ, രാജീവ്‌ മാസ്റ്റർ, ഷംസു മഞ്ചോട്ടിൽ,കെ കെ ശരീഫ്,  ഫാഹിസ്ആനിക്കോത്ത് , സലാം മൂത്തേടത്ത് , മൻസൂർ സൂപ്പർ.  സൗഹൃദം തെച്യാട് ന് വേണ്ടി അഷ്‌റഫ്‌, സി സി ഷറഫു എന്നിവരും  പങ്കെടുത്തു. 



ഈ Covid - 19 പശ്ചാത്തലത്തിലും നാടിന്റെ മനസ്സ് തൊട്ടറിഞ്ഞ്  ഈ SAVE 2 സഹായ കൂട്ടായ്മയിൽ പങ്ക്‌ചേർന്ന മുഴുവൻ സുമനസ്സുകൾക്കും ഒരായിരം നന്ദിയും കടപ്പാടും അറീക്കുന്നു.

ഇനിയും ഇതുപോലുള്ള നന്മ നിറഞ്ഞ പ്രവർത്തങ്ങൾ നടത്താൻ നിങ്ങളെയൊക്കെ സഹായ സഹകരണങ്ങൾ ഉണ്ടാവണം എന്നഭ്യർത്ഥിക്കുകയാണ് നമ്മുടെ എല്ലാ നല്ല പ്രവർത്തങ്ങളും ദൈവം സ്വീകരിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
      

               എന്ന്  അഡ്മിൻ SAVE 2 ഓമശ്ശേരി വാട്സ്ആപ് കൂട്ടായ്‌മ


         _*Break*_🍀
                 _*the*_
                   _*Chain*_

           

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only