15 August 2020

കൊടുവള്ളി മുൻസിപ്പാലിറ്റി കണ്ടൈൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി വ്യാപാര സ്ഥാപനങ്ങളെ സംരക്ഷിക്കുക-കൊടുവള്ളി textile & garment അസോസിയേഷൻ
(VISION NEWS 15 August 2020)


കൊടുവള്ളി: അശാസ്ത്രീയമായും വ്യാപാരി സമൂഹത്തെ ബുദ്ധിമുട്ടിലാക്കിയും കൊടുവള്ളി മുൻസിപ്പാലിറ്റി പൂർണ്ണമായും അനന്തമായി കണ്ടയിൻമെന്റ് സോണാക്കിയതിൽ കൊടുവള്ളി textile & readymade അസോസിയേഷൻ ഓൺലൈനിൽ പ്രതിഷേധം രേഖപ്പെടുത്തി.
മഹാമാരിയുടെ കാലത്ത് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാതെ മാനദണ്ഡങ്ങൾ പ്രകാരം തുറക്കുന്നതിനെ കുറിച്ചാണ് അധികാരികൾ ആലോചിക്കേണ്ടത് എന്ന് യോഗം വിലയിരുത്തി. വിഷു, ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ ഉൾപ്പെടെ ഒരുപാട് സീസണുകൾ നഷ്ട്ടപ്പെട്ട വ്യാപാരികൾക്ക് മുന്നിൽ ഉള്ളത്  ഓണം സീസൺ ആണ്. വലിയ രീതിയിലുള്ള കച്ചവടം പ്രധീക്ഷിക്കുന്നില്ലെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ട് തുറക്കാൻ അനുവദിക്കണമെന്ന് യോഗത്തിൽ അഭിപ്രായപെട്ടു.യോഗത്തിൽ സിംല അബു, മുഹമ്മദ്‌ പാലാഴി, സുലൈമാൻ ഡ്രസ്സ്‌ ലൈൻ,  താജ് ജംഷീർ, ഷിഹാബ് നോവ, ബുജൈർ ബട്ടൻസ്, മുഹമ്മദ്‌ അൻസാരി, സൈദു ഷബ്‌ന ടെക്സ് , ഫൈജാസ് വെസ്റ്റ്  വോഗ്, റിയാസ് ലാവിഷ് ലേഡി,ഷമീം yolik , റാനിശ് ടിപി, സിയാദ് മർഹബ പർദ്ദ, സക്കീർ സ്കിന്നിസ്‌, ഷമീർ ബബ്ബ്ൾസ്  തുടങ്ങിയർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only