05 September 2020

പൂനൂരിൽ കച്ചവട സ്ഥാപനത്തിലെ ജീവനക്കാരും,ഓട്ടോ ഡ്രൈവറുമുൾപ്പെടെ 11 പേർക്ക് കോവിഡ് പോസിറ്റീവ്
(VISION NEWS 05 September 2020)




പൂനൂർ:പൂനൂരിൽ ഇന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 200 പേർക്ക്
നടത്തിയ ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് പോസിറ്റീവായി.പൂനൂർ ചന്തയിലെ ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെ അഞ്ച് വ്യാപാരികളും ഒരു ഓട്ടോ ഡ്രൈവറും ഇവരിൽ ഉൾപ്പെടും.

പോസിറ്റീവായവരിൽ അഞ്ചു പേർ താമരശ്ശേരി പഞ്ചായത്തിലും,അഞ്ചു പേർ ഉണ്ണികുളത്തും, ഒരാൾ കട്ടിപ്പാറ പഞ്ചായത്തിലും താമസിക്കുന്നവരാണ്.

ഇതോടെ പൂനൂരിലെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മുഴുവൻ കടകളും പൊലീസ് എത്തി അടപ്പിച്ചു.

Post a comment

Whatsapp Button works on Mobile Device only