ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയിൽ നിന്നുള്ള കളിപ്പാട്ട ഇറക്കുമതിയും നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കൂടുതല്‍ മേഖലയില്‍ ചൈനീസ് കമ്പനികളെ നിരോധിക്കാനും ചൈനീസ് കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിര്‍ത്താനുമുള്ള ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ട്.
കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ മാസം ഒന്നിലധികം ഇടങ്ങളില്‍ ചൈന അതിക്രമിച്ച് കയറിയതോടെയാണ് മേഖലയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ ദ്രുതഗതിയിലാക്കിയത്. പാങ് ഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്തെ കുന്നുകളില്‍ സൈനിക വിന്യാസം പൂര്‍ത്തിയായിരുന്നു. നിലവില്‍ തടാകത്തിന്റെ വടക്കന്‍ തീരമായ ഫിങ്കര്‍ 4 ഉം സൈനിക നിയന്ത്രണത്തിലായിരിക്കുകയാണ്. ഫിംഗര്‍ 4നും 8നും ഇടയില്‍ ചൈനക്ക് ആധിപത്യമുണ്ട്.
Post a comment