18 September 2020

സ്വര്‍ണവില പവന് 120 രൂപകൂടി 38,080 രൂപയായി
(VISION NEWS 18 September 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 120 രൂപകൂടി 38,080 രൂപയായി. 4760 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 37,960 രൂപയായിരുന്നു പവന്റെ വില.ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,951.13 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. കൊവിഡ് വ്യാപനത്തോത് ഉയരുന്നതാണ് വിലയെ സ്വാധീനിച്ചത്. ഡോളറിന്റെ തളര്‍ച്ചയും സ്വര്‍ണവില കൂടാൻ കാരണമായി.ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 51,571 രൂപയിലെത്തി.

Post a comment

Whatsapp Button works on Mobile Device only