13 സെപ്റ്റംബർ 2020

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്; പരീക്ഷ എഴുതുന്നത് 15 ലക്ഷത്തിലധികം വിദ്യാർത്ഥികൾ
(VISION NEWS 13 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. 15 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് 
പരീക്ഷ എഴുതുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടക്കുക. ഉച്ചയ്ക്ക് 2 മുതൽ 5 വരെയാണ് പരീക്ഷയുടെ സമയക്രമം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ എഴുപത്തിനാലായിരത്തി എണ്‍പത്തിമൂന്ന് കുട്ടികള്‍ ഇക്കുറി അധികമായി പരീക്ഷയെഴുതുന്നുണ്ട്.

 പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. നീറ്റ് പരീക്ഷ നടക്കുന്നതിനാല്‍ പഞ്ചാബില്‍ ഇന്ന് ലോക്ഡൗണുണ്ടാകില്ല. പശ്ചിമബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജമ്മുകശ്മീരില്‍ നിന്ന് 33357 കുട്ടികളാണ് ഇത്തവണ നീറ്റിനു അപേക്ഷിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിനെ എതിര്‍ത്ത് മുന്നോട്ടു വന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only