06 September 2020

കിഴക്കോത്ത് പഞ്ചായത്തിൽ ഉറവിടം അറിയാത്തടക്കം 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു:വാർഡ് 13 (മറിവീട്ടിൽ താഴം) കണ്ടയിന്മെന്റ് സോണാക്കി.
(VISION NEWS 06 September 2020)





എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ (മറിവീട്ടിൽ താഴം) 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയും,മറ്റൊരാളുടേത് ഉറവിടം അറിയാത്തതുമാണെന്ന് കിഴക്കോത്ത് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ബേപ്പൂർ സ്വദേശിയുടെ സമ്പർക്കത്തിലുള്ള പുരുഷൻ ആണ് ഒരാൾ.

ഹൃദയ രോഗ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീക്കാണ് ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചത്.

പുരുഷന്റെ സമ്പർക്കത്തിലുള്ള 8 പേരോടും,സ്ത്രീയുടെ സമ്പർക്കത്തിലുള്ള 20 ആളുകളോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

*പതിമൂന്നാം വാർഡിനെ (മറിവീട്ടിൽ താഴം) കണ്ടയിന്മെന്റ് സോണാക്കി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.രോഗികളുമായി സമ്പർക്കത്തിൽ കൂടുതൽ ആളുകൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ എൻ.സി.ഉസ്സയിൻ മാസ്റ്റർ അറിയിച്ചു.*

Post a comment

Whatsapp Button works on Mobile Device only