12 September 2020

ലോകത്ത് 2 കോടി 86 ലക്ഷം പിന്നിട്ട് കൊവിഡ് ബാധിതർ; മരണം 9.18 ലക്ഷം കടന്നു; ഇന്ത്യയിൽ ഒരു ലക്ഷത്തിനടുത്ത് പുതിയ രോ​ഗികൾ
(VISION NEWS 12 September 2020)


ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ആകെ രോ​ഗബാധിതരുടെ എണ്ണം 2 കോടി 86 ലക്ഷം പിന്നിട്ടു. ഔദ്യോ​ഗിക കണക്കുകൾ പ്രകാരം ഇതുവരെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 28,639,341 ആയി ഉയർന്നു. ഇതുവരെ വൈറസ് ബാധമൂലം 918,928 പേരാണ് മരിച്ചത്. 20,561,568 പേർ ഇതുവരെ രോഗമുക്തി നേടി.

അമരിക്കയിലും ഇന്ത്യയിലും ബ്രസീലിലുമാണ് കൊവിഡ് അതിരൂക്ഷമാകുന്നത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 46000ത്തിൽ അധികം പേർക്ക് കൂടി പുതുതായി കൊവിഡ് ബാധിച്ചതോടെ യു.എസിൽ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6,635,917 ആയി. ഇന്നലെ മാത്രം1,068 പേർ കൂടി മരിച്ചതോടെ അമേരിക്കയിൽ ആകെ 197,395 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. 3,725,970 പേർ സുഖം പ്രാപിച്ചു.

ലോകത്ത് കൊവിഡ് രോ​ഗികളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയേക്കാളും ബ്രസീലിനേക്കാളും നിലവിൽ കൊവിഡ് വൻ തോതിൽ വ്യാപിക്കുന്നത് ഇന്ത്യയിലാണ്. വേൾഡോ മീറ്റേഴ്സിന്റെ കണക്കുകൾ പ്രകാരം 97000ത്തിൽ അധികം പേർക്ക് കൂടി പുതുതായി രോ​ഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 46.57 ലക്ഷം കടന്നു. രാജ്യത്ത് 3,621,438 പേർ ഇതുവരെ രോഗമുക്തി നേടി. 1000ത്തിൽ‌‍ അധികം പേർ പുതുതായി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് 78,000ത്തിൽ അധികം പേരാണ് ഇതുവരെ കൊവിഡിന് കീഴടങ്ങിയത്.

 കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ 4,283,978 പേർക്കാണ് സ്ഥിരീകരിച്ചത്. ഇന്നലെ 44000ത്തിൽ അധികം പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ബ്രസീലിൽ ആകെ 130,474 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3,530,655 ആയി.

Post a comment

Whatsapp Button works on Mobile Device only