17 September 2020

2018ൽ പ്രളയത്തിൽ ഒലിച്ചുപോയകാക്കേരി പാലത്തിന് 4.6 കോടി രൂപയുടെ ഭരണാനുമതിയായി
(VISION NEWS 17 September 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കൊടുവള്ളി-കൊടുവള്ളി നഗരസഭ അതിർത്തി യായ ചെറുപുഴയിലെ
തലപ്പെരുമണ്ണ എരത്തിക്കോത്ത്
കാക്കേരി പാലം നിര്‍മ്മാണത്തിന് 4.6 കോടി രൂപയുടെ ഭരണാനുമതി 
ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
 ചാത്തമംഗലം ഗ്രാമപഞ്ചായത്തിനെ കാക്കേരി പ്രദേശവുമായി 
ബന്ധിപ്പിക്കുന്ന ഈ കടവിൽ വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ പറ്റാത്ത ഒരു നടപ്പാലമായിരുന്നു 
ഉണ്ടായിരുന്നത്. ബി.വി അബ്ദുള്ളകോയയുടെ എം.പി ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ച് 
നിര്‍മ്മിച്ച നടപ്പാലം 2018 ലെ പ്രളയത്തില്‍ ഒലിച്ചുപോയതോടെ രണ്ട് പ്രദേശങ്ങല്‍ തമ്മിലുള്ള 
ബന്ധം പൂര്‍ണ്ണമായും അറ്റുപോയിരുന്നു. 

ഒലിച്ച് പോയ പാലത്തിന് പകരം വാഹനങ്ങള്‍ക്ക് 
കടന്നുപോവാന്‍ സാധിക്കുന്ന ഒരു വലിയ പാലം നിര്‍മ്മിക്കണമെന്ന് പ്രദേശവാസികള്‍ 
ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പി.ടി.എ റഹീം എം.എല്‍.എയുടെ ആവശ്യപ്രകാരം പുതിയ 
പാലം നിര്‍മ്മിക്കാന്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിന് സര്‍ക്കാര്‍ 2.4 ലക്ഷം രൂപ 
അനുവദിക്കുകയും പാലത്തിന്‍റെ ഡിസൈനും എസ്റ്റിമേറ്റും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ 
പൂര്‍ത്തീകരിക്കുകയും ചെയ്തു. 
 പാലം നിര്‍മ്മാണത്തിന് 2019-20 വർഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ തുക 
വകയിരുത്തിയിരുന്നു. തുടര്‍ന്ന് വിശദമായ എസ്റ്റിമേറ്റും രൂപരേഖയും സര്‍ക്കാരില്‍ 
സമര്‍പ്പിച്ചതിനെതുടര്‍ന്നാണ് ഇപ്പോള്‍ പാലത്തിന് ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ളത്.

സാങ്കേതികാനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ടെണ്ടര്‍ 
ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പാലങ്ങള്‍ വിഭാഗം എക്സി. എഞ്ചിനീയര്‍ക്ക് 
നിര്‍ദ്ദേശം നല്‍കിയതായി എം.എല്‍.എ പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only