17 സെപ്റ്റംബർ 2020

രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരിയില്‍ ; മാര്‍​ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടു
(VISION NEWS 17 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരിയില്‍ നടക്കും. ഡിസംബര്‍ മാസത്തില്‍ നടക്കാറുള്ള ചലച്ചിത്രമേള കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്നാണ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്. ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് മേള നടക്കുക.ആ സമയത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചായിരിക്കും മേളയുടെ നടത്തിപ്പെന്ന് സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. മേളയുടെ മാര്‍​ഗനിര്‍ദേശങ്ങളും അക്കാദമി പുറത്ത് വിട്ടിട്ടുണ്ട്.

2019 സെപ്റ്റംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. എന്‍ട്രികള്‍ ഒക്ടോബര്‍ 31ന് ഉള്ളില്‍ അയയ്ക്കണം. പ്രിവ്യൂ മെറ്റീരിയല്‍ നവംബര്‍ 2ന് മുന്‍പും അയച്ചിരിക്കണം.തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക ഡിസംബര്‍ 10ന് പ്രസിദ്ധീകരിക്കും. സ്ക്രീനിംഗ് മെറ്റീരിയല്‍ സമര്‍പ്പിക്കേണ്ട അന്തിമ തീയതി 2021 ജനുവരി 20 ആണ്.

ഫേസ്ബുക്ക് പോസ്റ്റ്:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only