08 September 2020

ജില്ലയില്‍ 246 പേര്‍ക്ക് കോവിഡ് രോഗമുക്തി 145
(VISION NEWS 08 September 2020)




കോഴിക്കോട് ജില്ലയില്‍ ഇന്ന് 246 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒന്‍പത് പേര്‍ക്കുമാണ് പോസിറ്റീവായത്. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 213 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 97 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ നാലു പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ നാലു അതിഥി തൊഴിലാളികള്‍ക്കും പോസിറ്റീവായി.ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1676 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 145 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയ കക്കോടി സ്വദേശിക്കാണ് രോഗം ബാധിച്ചത്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 9 

ചെക്യാട് - 1
മടവൂര്‍ - 1
തൂണേരി - 1
ഫറോക്ക് - 2
കോഴിക്കോട് കോര്‍പ്പറേഷന്‍ - 4 ( അതിഥി തൊഴിലാളികള്‍)

ഉറവിടം വ്യക്തമല്ലാത്തവര്‍ - 23

കോഴിക്കോട് കോര്‍പ്പറേഷന്‍ -   4
(തിരുവണ്ണൂര്‍, പരപ്പില്‍, പൊക്കുന്ന്, കല്ലായി)

ഒളവണ്ണ - 3
വില്യാപ്പള്ളി - 2
അത്തോളി - 1
ചെറുവണ്ണൂര്‍ (പേരാമ്പ്ര) - 1
ഏറാമല - 1
ഫറോക്ക് - 1
കടലുണ്ടി - 1
കക്കോടി - 1
കുന്ദമംഗലം - 1
മുക്കം - 1
നന്മണ്ട - 1
നരിക്കുനി - 1
നൊച്ചാട് - 1
തിക്കോടി - 1
വടകര - 1
മൂടാടി - 1

സമ്പര്‍ക്കം വഴി - 213

കോഴിക്കോട് കോര്‍പ്പറേഷന്‍ - 93 (ആരോഗ്യപ്രവര്‍ത്തക - 1)
(ബേപ്പൂര്‍, മീഞ്ചന്ത, പുതിയങ്ങാടി, പുതിയാപ്പ, വേങ്ങേരി, പളളിക്കണ്ടി, കിണാശ്ശേരി, മുഖദാര്‍, എലത്തൂര്‍, അത്താണിക്കല്‍, ഭട്ട് റോഡ്, പരപ്പില്‍, വെള്ളിമാടുകുന്ന്, കുളങ്ങര പീടിക, നടക്കാവ്, നല്ലളം, വെങ്ങളം, കരുവിശ്ശേരി, തിരുവണ്ണൂര്‍,കുതിരവട്ടം)

കടലുണ്ടി - 14
രാമനാട്ടുകര - 14
പയ്യോളി - 12
വില്യാപ്പളളി - 9
കുരുവട്ടൂര്‍ - 8
തിരുവള്ളൂര്‍ - 8
മടവൂര്‍ - 6
കാക്കുര് - 4
തിക്കോടി - 4
ചോറോട് - 3
വടകര - 3
അരിക്കുളം - 3
കക്കോടി - 2
കൊയിലാണ്ടി - 2
മണിയൂര്‍ - 2 (ആരോഗ്യപ്രവര്‍ത്തക - 1)
മാവൂര്‍ - 2
നടുവണ്ണൂര്‍ - 2
ഒളവണ്ണ - 2
പേരാമ്പ്ര - 2
പെരുമണ്ണ - 2
ചക്കിട്ടപ്പാറ - 2
ചങ്ങരോത്ത് - 2
എടച്ചേരി - 1
കാവിലൂംപാറ - 1
കായക്കൊടി - 1
കുന്ദമംഗലം - 1
മേപ്പയ്യൂര്‍ - 1
നരിക്കുനി - 1
ഒഞ്ചിയം - 1
പെരുവയല്‍ - 1
തൂണേരി - 1
ഉളളിയേരി - 1
വേളം - 1
ചാത്തമംഗലം - 1

555 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 555 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15782 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 94591 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.പുതുതായി വന്ന 273 പേര്‍ ഉള്‍പ്പെടെ 1694 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 244 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.5289 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 2,24,234 സ്രവ സാംപിളുകള്‍ അയച്ചതില്‍ 2,22,673 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2,15,830 എണ്ണം നെഗറ്റീവാണ്.പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 1561 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
പുതുതായി വന്ന 237 പേര്‍ ഉള്‍പ്പെടെ ആകെ 3403 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 551 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2808 പേര്‍ വീടുകളിലും, 44 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 17 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 34,424 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Post a comment

Whatsapp Button works on Mobile Device only