27 September 2020

കൊടുവള്ളി സിറാജ് ബൈപ്പാസ് ഫ്‌ളൈഓവർ തുരങ്ക പാത സർവ്വ കക്ഷി യോഗം 29ന് ചൊവ്വാഴ്ച്ച
(VISION NEWS 27 September 2020)


കൊടുവള്ളി -ഇടത് പക്ഷ ഗവണ്മെന്റ് അധികാരമേറ്റ 2016ൽ പ്രഖ്യാപിച്ച സിറാജ് ഫ്‌ളൈഓവർ ഇപ്പോൾ തുരങ്ക പാത കൂടി ചേർത്തു നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് .എന്നാൽ പദ്ധതി സംബന്ധിച്ചു വിശദീകരണമോ യഥാർത്ഥ പ്ലാനോ ഇതുമൂലം ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്ന വ്യാപാര സമൂഹം കഴിഞ്ഞ മാസം വരെ അറിഞ്ഞിരുന്നില്ല  .പദ്ധതിയുടെ യഥാർത്ഥ രൂപരേഖ വ്യക്തമായതോടെയാണ് ഇതിന്റെ പ്രതിസന്ധിയുടെ വ്യാപ്തി മനസ്സിലാവുന്നത് .വ്യാപാരി സമൂഹം ഈ പദ്ധതിയിൽ മാറ്റം വരുത്തണമെന്നും പുനര്പരിശോധന നടത്തണമെന്നും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു .എന്നാൽ പ്രാരംഭ പ്രവർത്തനവുമായി സർക്കാർ മുമ്പോട്ട് പോവുകയാണ് .ആയതിനാൽ ഈ പദ്ധതിയുടെ യഥാർത്ഥ രൂപം ജനങ്ങളെ അറിയിക്കുന്നതിന് കൊടുവള്ളിയിലെ വ്യാപാര സമൂഹം തയ്യാറെടുക്കുന്നു .ഇതിന്റെ ഭാഗമായി 29/9/2020ന് ചൊവ്വാഴ്ച വൈകുന്നേരം 3.30ന് കൊടുവള്ളി വ്യാപാരഭവനിൽ സർവകകഷി യോഗം വിളിച്ചു ചേർക്കുന്നു .കൊടുവള്ളിയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വ്യാപാര മത സംഘടന പ്രതിനിധികളെയും   ,പത്ര മാധ്യമ പ്രവർത്തകരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുകയാണ് .കോവിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കും യോഗം ചേരുക എന്നു ഗോൾഡ് സിൽവർ മർച്ചന്റ് അസ്സോസിയേഷന്റെയും വ്യാപാരിവ്യവസായി ഏകോപന സമിതിയുടെയും കൊടുവള്ളിയിലെ  ഭാരവാഹികൾ സംയുക്‌ത പ്രസ്താവനയിൽ അറിയിച്ചു .

Post a comment

Whatsapp Button works on Mobile Device only