27 September 2020

ലോകത്ത് 3 കോടി 30 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; മരണസംഖ്യ 10 ലക്ഷത്തിലേക്ക്; രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ അമേരിക്ക തൊട്ടു പിന്നിൽ ഇന്ത്യയും
(VISION NEWS 27 September 2020)


ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 33,046,290 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 998,276പേര്‍ ഇതുവരെ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 24,401,384 ആയി ഉയര്‍ന്നു. ലോകത്ത് അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് അതിരൂക്ഷമാകുന്നത്. അമേരിക്കയിലാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 7,287,521പേര്‍ക്കാണ് യു.എസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 209,177പേര്‍ വൈറസ് ബാധമൂലം മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,524,108 ആയി.

ലോകത്ത് കൊവിഡ് ബാധിതരിൽ രണ്ടാം സ്ഥാനത്തുളള ഇന്ത്യയില്‍ രോ​ഗ ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക് അടുക്കുകയാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 5,990,513 ആയി ഉയര്‍ന്നു. 94,533 പേര്‍ മരിച്ചു. 4,938,641 പേര്‍ രോഗമുക്തി നേടി. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതുവരെ 4,718,115 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ141,441 ആയി.4,050,837 പേര്‍ രോഗമുക്തി നേടി.

Post a comment

Whatsapp Button works on Mobile Device only