12 സെപ്റ്റംബർ 2020

മഴ കനക്കുന്നു; 3 ജില്ലകളില്‍ ഓറഞ്ച് അലേർട്ട്; 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
(VISION NEWS 12 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. മഴ കനത്തതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. 50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനിടയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ബംഗാൾ ഉൾക്കടലിൽ നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണമായതെന്ന് കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നും വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only