സംസ്ഥാനത്ത് മൂന്നുദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാമിന് 4,650 രൂപയും പവന് 37,200 രൂപയുമായി.കഴിഞ്ഞ മൂന്നുദിവസമായി സ്വര്‍ണവില 36,800 നിലവാരത്തിലായിരുന്നു.ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വിലയില്‍ 0.15ശതമാനം വര്‍ധനവാണുണ്ടായത്. ഔണ്‍സിന് 1,883.69 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Post a comment