09 September 2020

43 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 പേർക്ക് കൊവിഡ്, 1115 മരണം
(VISION NEWS 09 September 2020)



രാജ്യത്ത് കൊവിഡ് ബാധിതർ 43 ലക്ഷം കടന്നു കുതിക്കുകയാണ്. ഇതുവരെ രാജ്യത്ത് 43,70,129 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം വർധിക്കുന്നതോടൊപ്പം തന്നെ മരണസംഖ്യയും ഉയരുകയാണ്. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 73,890 പേരാണെന്ന് കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 1115 പേർക്ക് കൂടി കൊറോണ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 8,97,394 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 33,98,845 പേർ രോ​ഗമുക്തി നേടി ആശുപത്രി വിട്ടതായും ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Post a comment

Whatsapp Button works on Mobile Device only