07 September 2020

ഇന്നും കനത്ത മഴ : 45 കി.വരെ വേഗത്തിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്.
(VISION NEWS 07 September 2020)




തിരുവനന്തപുരം :സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മലപ്പുറം ,കോഴിക്കോട് ,വയനാട് ,കണ്ണൂർ ,കാസർകോട് ജില്ലകളിൽ യെലോ അലർട്ട് നിലവിലുണ്ട്. ഓറഞ്ച് അലെർട് പ്രഖ്യാപിച്ച എറണാകുളം ജില്ലയിൽ അർധരാത്രി മുതൽ കനത്ത മഴയുണ്ട്. മലയോര പ്രദേശങ്ങളിലും തീരമേഖലയിലും മഴ നിർത്താതെ പെയ്യുകയാണ്.
കൊച്ചി നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ തുടരുമെന്നും 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

കടൽക്ഷോഭം ഉള്ളതിനാലും നാലര മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് ഇടയുള്ളതിനാലും മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. തീരങ്ങളിൽ താമസിക്കുന്നവരും ശ്രദ്ധിക്കണം. വ്യാഴാഴ്ച വരെ മഴ തുടരും.

Post a comment

Whatsapp Button works on Mobile Device only