സംസ്ഥാനത്ത് കൊവിഡ് കുതിപ്പ് തുടരുകയാണ്. ഇന്ന് സംസ്ഥാനത്ത് 4644 പേർക്കാണ് കൊവിഡ് ബാധിച്ചത്. ദിനംപ്രതി കൊവിഡ് കണക്കുകളിൽ വൻ വർധനവുകളാണ് ഇപ്പോൾ ഉണ്ടാകുന്നത്. ഇതിൽ തന്നെ സമ്പർക്ക രോഗികളാണ് ഏറ്റവും കൂടുതലുള്ളത്. ഇന്നും മൂവായിരത്തി അഞ്ഞൂറിന് മേലെ ആളുകൾക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് 3781 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 498 പേരുടെ ഉറവിടം വ്യക്തമല്ല എന്നത് ഏറെ ആശങ്ക ഉയർത്തുന്നതാണ്.
വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 86 പേർ ആരോഗ്യ പ്രവർത്തകരാണെന്നും 2862 പേർക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് 37488 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ള 47452 പേരെ പരിശോധിച്ചതായി മുഖ്യമന്ത്രി കൊവിഡ് അവലോകനത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രോഗ വ്യാപന നിരക്കിൽ ഇന്നും തിരുവനന്തപുരം ജില്ല തന്നെയാണ് മുന്നിൽ . ഇന്ന് മാത്രം തലസ്ഥാനത്ത് 824 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 2016 പേർ നിരീക്ഷണത്തിൽ ആയിട്ടുണ്ട്.
Post a comment