05 September 2020

നിങ്ങൾ അറിഞ്ഞിരിക്കേണ്ട 5 ഒറ്റമൂലികൾ
(VISION NEWS 05 September 2020)



ജലദോഷത്തിന് ഉള്ള ഒറ്റമൂലി

1 പുളിയില, മാവില ,കുരുമുളകില എന്നിവ തിളപ്പിച്ച് ആവിപിടിക്കുക.

2 തുളസിയില നീര് ചുവന്നുള്ളിനീര് ഇവ ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക.

3 ചൂടുപാലില്‍ അല്പം മഞ്ഞള്‍പൊടിയും കുരുമുളക് പൊടിയും ചേര്‍ത്ത് കുടിക്കുക.

4 തുളസിയില നീരില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കുടിക്കുക.

തൊണ്ടവേദന മാറാൻ ഉള്ള ഒറ്റമൂലികൾ

1 ഉപ്പിട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ തൊണ്ടയിൽ കൊള്ളുക.

2 കൽക്കണ്ടവും, ചുക്കും, ജീരകവും, ഒന്നിച്ചു പൊടിച്ചു ഇടവിട്ട് കഴിക്കുക.

3 തുളസിയില ഇട്ടു തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിക്കുക.

4 ചെറു നാരങ്ങാ നീര് ചൂടാക്കി തേൻ ചേർത്ത് കഴിക്കുക.

ചുമയ്ക്കുള്ള ഒറ്റമൂലി

1 ആടലോടകം, കുരുമുളക് ഇവ കഷായം വച്ചു കുടിക്കുക.

2 തേനും, നെയ്യും, കുരുമുളക് പൊടിയും ചേർത്ത് കഴിക്കുക.

3 ആടലോടകത്തിന്റെ ഇല വറുത്ത് കൽക്കണ്ടവും ചേർത്ത് പൊടിച്ചു അല്പാല്പം കഴിക്കുക.

4 ചുക്കും, പഞ്ചസാരയും, തൈര് വെള്ളത്തിൽ ചേർത്ത് കഴിക്കുക.

5 ഇഞ്ചി നീരിൽ തേൻ ചേർത്ത് കഴിക്കുക.

കഫക്കെട്ടിനുള്ള ഒറ്റമൂലികൾ

1 ഒരു സ്പൂൺ നാരങ്ങ നീരും, തേനും ചൂട് വെള്ളത്തിൽ ചേർത്ത് കഴിക്കുക.

2 ആടലോടകത്തിന്റ ഇലയും, അരിയും ചേർത്ത് വറുത്തു പൊടിച്ചു ശർക്കരയിൽ കുഴച്ചു ദിവസവും 3 നേരം കഴിക്കുക.

3 കടുക്ക തേൻ ചേർത്ത് കഴിക്കുക.

4 ഉലുവകഷായം തേൻ ചേർത്ത് കഴിക്കുക.

പനിക്കുള്ള ഒറ്റമൂലി

1 ചുക്കും മല്ലിയുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക

2 കുരുമുളക്, ചുക്ക്, ഏലം, വെളുത്തുള്ളി,കൃഷ്ണതുളസി എന്നിവ കഷായം വച്ച് കുടിക്കുക.

3 തുളസി നീരില്‍ കുരുമുളക്പൊടി ചേര്‍ത്ത് കഴിക്കുക.

4 ചുക്കുപൊടി, കുരുമുളക്പൊടി ഇവ ഇഞ്ചി നീരില്‍ ചേര്‍ത്ത് ചൂടാക്കി കഴിക്കുക.

5 ആടലോടകത്തിന്റെ ഇല വാട്ടി പിഴിഞ്ഞ് കല്‍ക്കണ്ടവും തേനും ചേര്‍ത്ത് കഴിക്കുക.

Post a comment

Whatsapp Button works on Mobile Device only