17 September 2020

കൊടുവള്ളി നഗരസഭയിൽ പി.എം.എ.വൈ - ലൈഫ് പദ്ധതി പ്രകാരം 601 വീടുകളുടെ നിർമാണം പൂർത്തിയായി
(VISION NEWS 17 September 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കൊടുവള്ളി : കൊടുവള്ളി നഗരസഭ നടപ്പിലാക്കിയ പി.എം.എ.വൈ - ലൈഫ് പദ്ധതി പ്രകാരം 601 വീടുകളുടെ നിർമാണം പൂർത്തിയായി. 4 ലക്ഷം രൂപ നൽകുന്ന സ്‌കീമിൽ ആകെ 786 വീടുകൾക്കാണ് നിർമാണാനുമതി നൽകിയിട്ടുള്ളത്.  ബാക്കിയുള്ള വീടുകളുടെ നിർമാണവും പൂർത്തീകരണ സ്റ്റേജുകളിലാണ്. അഞ്ചു ഡി.പി.ആറുകളിലായാണ് ഇത്രയും വീടുകൾക്ക് അനുമതി നൽകിയത്. ഇതുവരെ 28 കോടി രൂപ പദ്ധതിക്കായി ചെലവിട്ടു കഴിഞ്ഞു. നഗരസഭാ വിഹിതം കണ്ടെത്തുന്നതിന് 12 കോടി രൂപ ഹഡ്‌കോയിൽ നിന്നും വായ്പയെടുത്താണ് പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നത്.

ഇത് കൂടാതെ പി.എം.എ.വൈ - സി.എൽ.എസ്.എസ് പദ്ധതിയിൽ ഉൾപ്പെടുത്തി 270 ഓളം വീടുകളുടെ നിർമാണവും പൂർത്തീകരിച്ചിട്ടുണ്ട്. ഈ സ്‌കീമിൽ 2.67 ലക്ഷം രൂപയാണ് ഓരോ വീടിനും സബ്‌സിഡി ആയി നൽകിയിട്ടുള്ളത്.


ഭവനരഹിതരില്ലാത്ത കൊടുവള്ളി എന്ന സ്വപ്നം അതിവേഗം പൂർത്തീകരിക്കാനുള്ള ശ്രമത്തിൽ കൂടെ നിന്ന ഗുണഭോക്താക്കളെ നഗരസഭാ ചെയർപേഴ്സൺ  ഷരീഫ കണ്ണാടിപൊയിൽ, ഡെപ്യൂട്ടി ചെയര്മാൻ മജീദ് മാസ്റ്റർ എന്നിവർ അഭിനന്ദിച്ചു.

 പൂർത്തീകരിച്ച 601 ആമത് വീടിന്റെ താക്കോൽ ചെയർപേഴ്സൺ ഷരീഫ കണ്ണാടിപൊയിൽ കൈമാറി. ഗുണഭോക്താക്കൾക്കുള്ള പച്ചക്കറി വിത്തുകൾ ഡെപ്യൂട്ടി ചെയര്മാൻ മജീദ് മാസ്റ്റർ വിതരണം ചെയ്തു. ഫലവൃക്ഷ തൈ നടൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ കെ. ബാബു നിർവഹിച്ചു. കൗൺസിലർമാരായ ഷാഹിദ്, വിമല, കാദർ മാസ്റ്റർ, ഇ.സി.മുഹമ്മത് എന്നിവർ സന്നിഹിതരായിരുന്നു.

Post a comment

Whatsapp Button works on Mobile Device only