61 ലക്ഷവും പിന്നിട്ട് രാജ്യത്തെ കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 70,588 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 61,45,291 ആയി. 776 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രതിദിന മരണ നിരക്ക് ആയിരത്തിന് താഴെയെത്തുന്നത്. നിലവില്‍ 9,47,576 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 51,01,397 പേര് രോഗമുക്തരായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. രാജ്യം കൂടുതല്‍ ഇളവുകളിലേക്ക് നീങ്ങുന്നതിനിടെ പ്രതിദിന രോഗബാധയിലും മരണ നിരക്കിലും വന്ന കുറവ് ആശ്വാസകരമാണ്.
Post a comment