ഇന്ന് 70ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ആശംസയുമായി രംഗത്തെത്തിയത്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് എല്ലാവിധ ആയുര്‍ ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്നാണ് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. നിരവധിപേരാണ് പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ