04 September 2020

കണ്ടയ്ൻമെന്റ് സോണിൽ റേഷൻ വാങ്ങാൻ കഴിയാത്ത പ്രദേശങ്ങളിലും റേഷൻ കട പ്രവർത്തന സമയം ഇന്നും നാളെയും വൈകിട്ട് 7 മണി വരെയാക്കി ദീർഘിപ്പിച്ചിട്ടുണ്ട്
(VISION NEWS 04 September 2020)



ആരാമ്പ്രം ARD 180,355 റേഷൻ കടയിലെ കാർഡ് ഉടമകളുടെ പ്രയാസം കാരാട്ട് റസാഖ് എം എൽ എ ജില്ലാ കലക്ടർ, കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസർ എന്നിവയുമായി ചർച്ച ചെയ്തു. ഇന്നും നാളെയും റേഷൻ കടയുടെ സമയപരിധി നീട്ടാൻ തീരുമാനിച്ചതായി എം എൽ എ അറിയിച്ചു
ഇന്ന് വൈകു7 മണി വരെ റേഷൻ കട പ്രവർത്തിക്കാനും നാളെ (ശനി) രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കാനും ജില്ലാ കലക്ടർ നിർദ്ദേശം നൽകിയതായും എം എൽ എ അറിയിച്ചു.
ഇവിടെ ഇനി 300 ഓളം കാർഡ് ഉടമകൾ സാധനങ്ങൾ വാങ്ങാനുണ്ട്, 1500 ൽ പരം കാർഡുടമകൾ ഭാഗികമായി സാധനങ്ങൾ കൈപറ്റിയിട്ടുമുണ്ട്
ചിലർക്ക് ഓണക്കിറ്റും മറ്റ് ചിലർക്ക് ഗോതമ്പ്, മണ്ണെണ്ണ എന്നിവയും നൽകാനുണ്ട്
ഓണക്കിറ്റ് വാങ്ങാത്തവർക്ക്
പതിമംഗലം, മടവൂർ, കച്ചേരിമുക്ക് കടകളിൽ ചെന്നാലും കിറ്റുകൾ ലഭിക്കും
ഇത് സംബന്ധിച്ച നിർദ്ദേശം താലൂക്ക് സപ്ലൈ ഓഫീസർബന്ധപ്പെട്ട റേഷനിംഗ് ഇൻസ്പെക്ടർ മുഖേനറേഷൻ കടക്കാരെ അറിയിക്കും: റേഷൻ വാങ്ങാൻ ബാക്കിയുള്ളവർ ഇന്നും നാളെയുമായി റേഷൻ വാങ്ങണമെന്നും എം എൽ എ തുടർന്നറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only