06 September 2020

രാജ്യത്ത് 80 പുതിയ ട്രെയിനുകള്‍ കൂടി ; സെപ്റ്റംബര്‍ 12 മുതല്‍ സർവീസുകൾ ആരംഭിക്കും
(VISION NEWS 06 September 2020)


രാജ്യത്ത് 80 ട്രെയിന്‍ സര്‍വ്വീസുകള്‍ കൂടി തുടങ്ങാന്‍ റെയില്‍വേ തീരുനം. സെപ്റ്റംബര്‍ 12 മുതലാണ് പുതിയ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുക. ടിക്കറ്റ് ബുക്കിംഗ് സെപ്റ്റംബര്‍ 10 മുതല്‍ ആരംഭിക്കും. നിലവില്‍ 230 ട്രെയിന്‍ സര്‍വ്വീസുകളാണ് രാജ്യത്തുടനീളമുള്ളത്. ഇതിന് ഒപ്പമാണ് 80 ട്രെയിനുകള്‍ കൂടി ഓടിത്തുടങ്ങുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച്‌, പരീക്ഷകള്‍ക്കും മറ്റുമായി പ്രത്യേക ട്രെയിനുകള്‍ ഓടിക്കും.സമാനമായ മറ്റ് ആവശ്യങ്ങളുന്നയിച്ചാല്‍, അത് പരിഗണിച്ച്‌ ആവശ്യമെങ്കില്‍ അനുവദിക്കുമെന്നും റിപ്പോർട്ടുണ്ട്.

എല്ലാ സ്‌പെഷ്യല്‍ ട്രെയിനുകളിലെയും ബുക്കിംഗ് സ്റ്റാറ്റസ് പരിശോധിക്കും. നീണ്ട വെയ്റ്റിംഗ് ലിസ്റ്റുണ്ടെങ്കിലോ കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന ആവശ്യമുയരുമ്പോഴോ ക്ലോണ്‍ ട്രെയിനുകളും ഓടിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. അണ്‍ലോക്ക് 4 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയപ്പോള്‍, കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടി തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Post a comment

Whatsapp Button works on Mobile Device only