07 September 2020

ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി കൊടുവള്ളി നിയോജക മണ്ഡലംതല ഉദ്ഘാടനം നരിക്കുനിയിൽ സെപ്തംബർ 9ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും
(VISION NEWS 07 September 2020)



നരിക്കുനി: കൊടുവള്ളി മണ്ഡലത്തിൽ ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി നടപ്പാക്കുന്നു.. കൊടുവള്ളി നിയോജക മണ്ഡലംതല ഉദ്ഘാടനം ഈ മാസം ഒമ്പതിന് നരിക്കുനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. കാരാട്ട് റസാഖ് എം.എൽ.എ. അധ്യക്ഷത വഹിക്കും.  മുഖ്യമന്ത്രിയുടെ 100 ദിവസം 100 പദ്ധതികളുടെ ഭാഗമായാണ് കുടിവെള്ള പദ്ധതി മണ്ഡലത്തിൽ യാഥാർഥ്യമാവുന്നത്. ജലജീവൻ മിഷൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഏഴുകോടി രൂപയുടെ പദ്ധതികൾക്കാൻ അംഗീകാരം ലഭിച്ചിരിക്കുന്നത്. *ആദ്യഘട്ടത്തിൽ നരിക്കുനി,കിഴക്കോത്ത്,മടവൂർ, ഗ്രാമപഞ്ചായത്തുകളാണ് പദ്ധതി നടപ്പാക്കുക* *നരിക്കുനി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും പദ്ധതിയുടെ ഭാഗമായി ശുദ്ധജല കണക്ഷനുകൾ ലഭ്യമാകും* മടവൂർ, കിഴക്കോത്ത് പഞ്ചായത്തുകളിൽ ഭാഗിഗമായാണ് പദ്ധതി നടപ്പാക്കുന്നത് എന്ന്‌  കേരളീയ വാട്ടർ അതോറിറ്റി അസി. എൻജിനീയർ സത്യം പദ്ധതി വിശദീകരിച്ചു കൊണ്ട് സംസാരിച്ചു..

Post a comment

Whatsapp Button works on Mobile Device only