ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. ഇതുവരെ 30,023,599 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 944,640 ആയി ഉയർന്നു. 21,776,763 പേർ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് സ്ഥിതി ഏറ്റവും ഗുരുതരം.
അമേരിക്കയിൽ തന്നെയാണ് ഇപ്പോഴും ഏറ്റവും കൂടുതൽ രോഗികളുള്ളത്. 6,827,790 പേർക്കാണ് യു.എസിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. വേൾഡോ മീറ്ററിന്റെ കണക്കനുസരിച്ച് മരണസംഖ്യ രണ്ട് ലക്ഷം കടന്നു. 4,107,199 പേർ സുഖം പ്രാപിച്ചു.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 91096 പുതിയ രോഗികളും 1283 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 51 ലക്ഷം പിന്നിട്ടു. മരണം 83,000ത്തോടടുക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ ദിവസം 82,961 പേർ രോഗമുക്തരായി. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 39,42,360 ആയി.
ബ്രസീലിൽ ഇതുവരെ 4,421,686 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇതുവരെ 134,174 പേരാണ് മരണമടഞ്ഞത്. 3,720,312 പേർ രോഗമുക്തി നേടി.
Post a comment