16 സെപ്റ്റംബർ 2020

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ച തുക തിരികെ പിഎഫിൽ ഇടും; 9 ശതമാനം പലിശ നൽകാനും തീരുമാനം
(VISION NEWS 16 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ച തുക തിരികെ നൽകാൻ മന്ത്രിസഭായോ​ഗത്തിൽ തീരുമാനം.കഴിഞ്ഞ അഞ്ചുമാസമായി സര്‍ക്കാര്‍ ജീവനക്കാരുടെ മാസത്തിലെ ആറുദിവസത്തെ ശമ്പളമാണ് പിടിച്ചിരുന്നത്. അടുത്ത മാസം പിഎഫില്‍ ആ തുക ലയിപ്പിക്കാനാണ് തീരുമാനം. ഒമ്പതു ശതമാനം പലിശയോടെയാകും തുക പിഎഫില്‍ നിക്ഷേപിക്കുക. ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം ഏപ്രിലില്‍ ആ തുക പിന്‍വലിക്കാനാകും.പിടിക്കുന്ന ശമ്പളം തിരികെ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നു. 20 കൊല്ലമായിരുന്ന ശൂന്യവേതന അവധി അഞ്ചുകൊല്ലമായി കുറയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ ദീര്‍ഘകാല അവധിയില്‍ പോയവര്‍ക്ക് തിരികെ വരാന്‍ സാവകാശം നല്‍കും. അവധി റദ്ദാക്കി വരാത്തവരെ രാജിവെച്ചതായി കണക്കാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only