06 September 2020

ചന്ദ്രിക കാമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചു
(VISION NEWS 06 September 2020)




ഓമശ്ശേരി,വെളിമണ്ണ:ചന്ദ്രിക ദിനപ്പത്രത്തിന്റെ കാമ്പയിൻ ഉദ്ഘാടനം ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസി:കെ കെ അബ്ദുള്ളക്കുട്ടി  കുണ്ടത്തിൽ മുഹമ്മദിന് കോപ്പി നൽകി നിർവ്വഹിച്ചു.
ഒരു  ജനതയുടെ ആത്മാവിഷ്ക്കാരമായ വായനയുടെ ലോകത്തേക്ക് സമുദായത്തെ കൈപിടിച്ചുയർത്തിയ ന്യൂനപക്ഷ വിഭാഗത്തിനെതിരെയുള്ള അവകാശ ധ്വംസനങ്ങൾക്കെതിരെ തൂലിക പടവാളാക്കിയ പത്രമാണ് ചന്ദ്രിക എന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.  ചടങ്ങിൽ പി പി അഹമ്മദ് കുട്ടി മാസ്റ്റർ അദ്ധ്യക്ഷനായി. കെ. ഇബ്രാഹീം മാസ്റ്റർ, സി ഇബ്രാഹീം മാസ്റ്റർ, കുഞ്ഞി മൊയ്തീൻ ഹാജി, മുനവ്വർ സാദത്ത് ,നാസർ അശാരിക്കൽ സാദത്ത് മാസ്റ്റർ ,വി എം സലീം ,എൻ മുഹമ്മദ് ഹാജി, നാസർ കുന്നത്ത് ,ബഷീർ കെ ടി എന്നിവർ സംസാരിച്ചു. ടി സി സി കുഞ്ഞിമുഹമ്മദ് സ്വാഗതവും മoത്തിൽ റഷീദ് നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only