01 September 2020

മലപ്പുറം കരുവാങ്കല്ലിൽ ഗൃഹോപകരണ വിൽപനശാലക്ക് തീപിടിച്ചു.
(VISION NEWS 01 September 2020)


മലപ്പുറം കരുവാങ്കല്ലിൽ ഗൃഹോപകരണ വിൽപനശാലക്ക് തീപിടിച്ചു. മീഞ്ചന്ത, വെള്ളിമാട്കുന്ന് കോഴിക്കോട്, മലപ്പുറം, മഞ്ചേരി ഫയർഫോഴ്‌സ് യൂണിറ്റുകളെത്തി തീയണച്ചു. സി പി ഹോം അപ്ലയൻസ് എന്ന കടക്കാണ് തീ പിടിച്ചത്.കടയും മൂന്ന് നില കെട്ടിടവും പൂർണമായും കത്തിനശിച്ചു. ഒരു കോടി രൂപയിൽ കൂടുതൽ നഷ്ടം കണക്കാക്കുന്നു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു തീപിടുത്തം.

Post a comment

Whatsapp Button works on Mobile Device only