30 September 2020

എയ്ഡഡ് അധ്യാപക നിയമനാംഗീകാരം സർക്കാർ ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് കെ.എ.ടി.എ
(VISION NEWS 30 September 2020)

​   
എയ്ഡഡ് അധ്യാപകർക്ക് 2016 ന് ശേഷം നിയമനാംഗീകാരം നൽകാതെ വിദ്യാഭ്യാസ അവകാശ നിയമങ്ങളെപ്പോലും അവഗണിച്ച് കേരളം എഡ്യൂക്കേഷണൽ റൂൾസിൽ തോന്നും പടി മാറ്റങ്ങൾ കൊണ്ടുവന്ന് സംസ്ഥാന സർക്കാർ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.എ.ടി.എ) ആരോപിച്ചു.
. ഈ പ്രതിസന്ധിക്ക് പരിഹാരം എന്നതരത്തിൽ സമന്വയ പോർട്ടൽ സാങ്കേതിക പിഴവ് മാറ്റി കൊണ്ട് സർക്കാർ നിയമനാംഗീകാരം നൽകാൻ പോകുന്നു എന്ന വാർത്ത വന്നിരുന്നു. ഇപ്പോഴും നാലായിരത്തോളം അധ്യാപകർ നിയമനംഗീകാരത്തിനായി കാത്ത് കിടക്കുമ്പോൾ സർക്കാർ നയം കാരണം ആയിരത്തിൽ താഴെ അധ്യാപകർക്കേ അംഗീകാരം ലഭിക്കുകയുള്ളൂ. 
 . ഇടത് സർക്കാരിന് തൊഴിലാളികളോട് ആഭിമുഖ്യമുണ്ടെങ്കിൽ അവരെ ദ്രോഹിക്കാതെ നിലവിൽ വിവിധ തസ്തികകളിൽ ജോലി നോക്കുന്ന മുഴുവൻ അധ്യാപകർക്കും അംഗീകാരം നൽകണമെന്ന് കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി. ഇന്ദു ലാൽ ആവശ്യപ്പെട്ടു .

Post a comment

Whatsapp Button works on Mobile Device only