10 September 2020

പന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക് കെട്ടിടസമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
(VISION NEWS 10 September 2020)





    പന്നൂർ : കേരള സർക്കാരിന്റെ കിഫ്ബി ഫണ്ടിൽ നിന്നും ലഭിച്ച അഞ്ചുകോടി രൂപ വിനിയോഗിച്ച് കൊടുവള്ളി നിയോജക മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെട്ട പന്നൂർ  ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക് കെട്ടിടസമുച്ചയത്തിന്റെ  ഉദ്ഘാടനം കേരള മുഖ്യമന്ത്രി ബഹുമാനപ്പെട്ട പിണറായി വിജയൻ നിർവഹിച്ചു.  കേരള സംസ്ഥാനത്തിലെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെട്ട 34 വിദ്യാലയങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു . ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു സാമൂഹ്യക്ഷേമ - ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ,  തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ: ടി പി രാമകൃഷ്ണൻ, ദേവസ്വം - സഹകരണ വകുപ്പ് മന്ത്രി ശ്രീ: കടകംപള്ളി സുരേന്ദ്രൻ,  ഗതാഗത വകുപ്പ് മന്ത്രി ശ്രീ: എ കെ ശശീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു . ചടങ്ങിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ശ്രീ എ. ഷാജഹാൻ ഐ.എ. എസ് സ്വാഗതവും, പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു ഐ.എ.എസ് നന്ദിയും രേഖപ്പെടുത്തി.
     കൊടുവള്ളി എം.എൽ.എ. ശ്രീ .കാരാട്ട് റസാഖിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ "ക്രിസ്റ്റലിന്റെ " ഭാഗമായാണ് പന്നൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ തിരഞ്ഞെടുത്തത്.   സ്കൂൾതല കാര്യപരിപാടിയിൽ ശിലാഫലകം അനാച്ഛാദനം ബഹുമാനപ്പെട്ട കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ  ശ്രീ: കാരാട്ട് റസാഖ് നിർവഹിച്ചു.  ചടങ്ങിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ: എൻ സി. ഉസൈൻ മാസ്റ്റർ,  ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഇന്ദു സനിത് , കൊടുവള്ളി എ .ഇ .ഒ . വി. മുരളീകൃഷ്ണൻ,  സ്കൂൾ വികസന സമിതി ചെയർമാൻ ഇ കെ മുഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ എം സന്തോഷ് കുമാർ , ഹെഡ്മാസ്റ്റർ കെ ജി മനോഹരൻ,  കൊടുവള്ളി ബി പി സി  വി എം മെഹറലി,  പിടിഎ പ്രസിഡണ്ട് വി  അബ്ദുൽ അസീസ്,  പിടിഎ വൈസ് പ്രസിഡണ്ട് വി എം ശ്രീധരൻ , സനിത് ,  പി കെ പ്രഭാകരൻ,  അബ്ദുറഹിമാൻ കുട്ടി,  അബ്ദുൽ അസീസ്,  അബ്ദുൽസലാം ആരിഫ് തുടങ്ങിയവർ  സന്നിഹിതരായി

Post a comment

Whatsapp Button works on Mobile Device only