27 September 2020

സുവർണ്ണ നഗരിയിലെ തണലിന് ഒരാണ്ട്.
(VISION NEWS 27 September 2020)



വൃക്കരോഗം ബാധിച്ച് ജീവിതത്തിൻ്റെ താളം തെറ്റി ദൈനംദിന പ്രവർത്തനങ്ങൾക്കു പോലും കഴിയാതെ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം നമ്മുടെ പ്രദേശത്തും അയൽപ്രദേശങ്ങളിലും നാൾക്കുനാൾ വർദ്ധിച്ച് വരികയാണല്ലോ. രോഗം വരുന്നതിനു മുമ്പ് അവരും നമ്മെപ്പോലെയുള്ള ജീവിതം നയിച്ചവരായിരുന്നു. രോഗം അവരെയും അവരുടെ കുടുംബത്തെയും തീരാ സങ്കടത്തിൻ്റയും ദുരിതത്തിൻ്റെയും കയത്തിൽ വീഴ്ത്തിയിരിക്കുന്ന കാഴ്ച സർവ്വസാധരണമാണ്. രോഗത്തിൻ്റെ കാഠിന്യവും താങ്ങാനാവാത്ത ചികിത്സ ചെലവും കാരണം ജീവിതം വഴിമുട്ടിയ കുടുംബങ്ങൾക്ക് ഒരു തണലായി കൊടുവള്ളിയിലെ സുമനുസ്സുക്കളായ ഒരു പറ്റം ആളുകൾ, സ്വാന്തന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന ഡോ. ഇദ്രീസ് ചെയർമാനായ വടകര ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിനു കീഴിൽ നമ്മുടെ കൊടുവള്ളിയിൽ ആരംഭിച്ച തണൽ ഡയാലിസിസ് സെൻറർ ഒരു വർഷം പിന്നിട്ടിരിക്കുകയാണ്.ദിനേന 60 പേർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഉണ്ടെങ്കിലും നിലവിൽ 40 പേർക്കാണ് രണ്ട് ഷിഫ്റ്റുകളിലായി ഇപ്പോൾ ഡയാലിസിസ് ചെയ്യുന്നത്. ഒരു വർഷത്തിനിടയിൽ 4000 പേർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു.പ്രതിമാസം ഏഴര ലക്ഷം രൂപയാണ് ചെലവ് വരുന്നത്.നാട്ടിലും വിദേശത്തുമുള്ള സുമനസ്സുകളുടെ സഹായത്താലാണ് പദ്ധതി മുന്നോട്ടു പോവുന്നത്. ഒരു ഷിഫ്റ്റും കൂടി വർദ്ധിപ്പിച്ച് വേദനിക്കുന്ന രോഗികളെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടിയുള്ള ഈ സദുദ്ധ്യമത്തിന് എല്ലാവരുടെയും പിന്തുണയും സഹായവും ഉണ്ടാവണമെന്ന് ഓർമിപ്പിച്ച് നമ്മുടെ തണലിനും അതിൻ്റെ ഭാരവാഹികൾക്കും എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു.
*സ്നേഹപൂർവ്വം...*
*കാരാട്ട് റസാഖ്. എം.എൽ.എ.*

Post a comment

Whatsapp Button works on Mobile Device only