06 September 2020

വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൗദിയിൽ നിന്നും കൂടുതലായി ഒമ്പത് വിമാനങ്ങൾ കൂടി
(VISION NEWS 06 September 2020)


കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച വന്ദേഭാരത് മിഷൻ പദ്ധതിയുടെ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നും കേരളത്തിലേക്കടക്കം ഒമ്പത് വിമാനങ്ങൾ കൂടി അധികമായി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 19 സർവീസുകൾക്ക് പുറമെയാണിത്. സെപ്റ്റംബർ 15 വരെയുള്ള ഷെഡ്യൂളിൽ പുതുതായി കേരളത്തിലേക്ക് മൂന്ന് സർവീസുകൾ കൂടിയാണ് അധികമായി വന്നിരിക്കുന്നത്.

ദമാമിൽ നിന്നും കണ്ണൂരിലേക്ക് രണ്ടും തിരുവനന്തപുരത്തേക്ക് ഒന്നുമാണ് കേരളത്തിലേക്ക് അധികമായി പ്രഖ്യാപിച്ച വിമാനങ്ങൾ. സെപ്റ്റംബർ 10ന് ഇൻഡിഗോയും 13ന് എയർ ഇന്ത്യയുമാണ് ദമാമിൽ നിന്നും കണ്ണൂരിലേക്ക് സർവീസ് നടത്തുന്നത്. 14ന് എയർ ഇന്ത്യയാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുക. സെപ്റ്റംബർ 11ന് ദമാം - വിജയവാഡ - ഹൈദരാബാദ്, ദമാം - മംഗലൂരു, 12ന് ദമാം-ലക്‌നൗ-ഡൽഹി, 14ന് ജിദ്ദ-ഹൈദരാബാദ്, 15 ന് ദമാം-അഹമ്മദാബാദ്-മുംബൈ, ജിദ്ദ-ഡൽഹി-ലക്‌നൗ എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച മറ്റു സർവിസുകൾ.

Post a comment

Whatsapp Button works on Mobile Device only