17 സെപ്റ്റംബർ 2020

ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്‍റെ അൻപതാം വാർഷിക ആഘോഷം ഇന്ന് , സോണിയ ഗാന്ധി ഓൺലൈൻ പരിപാടി ഉദ്ഘാടനം ചെയ്യും.
(VISION NEWS 17 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകതിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്‍റെ അൻപതാം വാർഷിക ആഘോഷം ഇന്ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി ഓൺലൈൻ വഴി വൈകിട്ട് പരിപാടി ഉദ്ഘാടനം ചെയ്യും. 

കൊവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ, ക്ഷണിക്കപ്പെട്ട 50 അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. സുകൃതം സുവർണ്ണം എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്. 

പരിപാടിക്ക് മുമ്പ്, മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഉമ്മൻ‌ചാണ്ടി എത്തും. വൈകുന്നേരം ഓൺലൈൻ വഴി എല്ലാ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരുമായി ഉമ്മൻ‌ചാണ്ടി സംവദിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only