05 September 2020

അബ്ദുൽ നാസർ മഅ്ദനിക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി.ഡി. പി പ്രതിഷേധജ്വാല നടത്തി.
(VISION NEWS 05 September 2020)





ഓമശ്ശേരി:
പി. ഡി. പി ചെയർമാൻ അബ്ദുൽ നാസർ  മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടി സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപെട്ടുകൊണ്ട് പി. ഡി. പി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം
ഓമശ്ശേരി അങ്ങാടിയിൽ പി. ഡി. പി പ്രവർത്തകർ പ്രതിഷേധ ജ്വാല നടത്തി. 
കഴിഞ്ഞ ദിവസം അബ്ദുൽ നാസർ മഅ്ദനിക്ക് അസുഖം മൂർച്ഛിക്കുകയും ബാംഗ്ലൂരിലെ  അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പരിശോധന നടത്തിയ ഡോക്ടർമാർ  അടിയന്തര ശാസ്ത്രക്രിയക്ക് വിധയമാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം വിദഗ്ദ്ധ ചികിത്സക്ക്  പുറത്തു പോകാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. അബ്ദുൽ നാസർ മഅ്ദനിക്ക് ചികിത്സ ഉറപ്പ് വരുത്തുന്നതിനും അനന്തമായി നീണ്ടുപോകുന്ന വിചാരണ അവസാനിപ്പിച്ചു നീതി ലഭിക്കുന്നതിനും വേണ്ടി കേരള സർക്കാർ ഉടനടി ഇടപെടണമെന്ന്  ഉദ്ഘാടകനായ  പി.ഡി.പി ജില്ലാ വൈസ് പ്രസിഡൻറ് അഹമ്മദ് കട്ടി ഓമശ്ശേരി ആവശ്യപ്പെട്ടു.

പ്രധിഷേധജ്വാലയിൽ പാർട്ടി നേതാക്കന്മാരായ 
ഷൗക്കത്തലി,അബ്ദുറഹിമാൻ,നാസർ PC, റസാഖ്, ജൈസ് എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only