29 September 2020

കൊടുവള്ളി ഡിവിഷൻ സാഹിത്യോത്സവ് :പുത്തൂർ സെക്ടർ ജേതാക്കൾ
(VISION NEWS 29 September 2020)



കൊടുവള്ളി- കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന കൊടുവള്ളി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു.
 185 പോയിന്റ് നേടി പുത്തൂർ  സെക്ടർ ജേതാക്കളായി 173 പോയന്റ് നേടി മാനി പുരം സെക്ടർ രണ്ടാം സ്ഥാനവും 151 പോയിന്റ് നേടി അമ്പലക്കണ്ടി സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ക്യാമ്പസ് വിഭാഗത്തിൽ 56 പോയന്റ് നേടി കെ എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് ഒന്നാം സ്ഥാനവും 36 പോയന്റ് നേടി സിദ്റ   ആർട്സ് ആൻഡ് സയൻസ് കോളേജ് രണ്ടാം സ്ഥാനവും 31 പോയിന്റ് നേടി രശ്മി കോളേജ് മൂന്നാം സ്ഥാനവും നേടി ഏഴ്‌  സെക്ടറുകളിലും  5 ക്യാമ്പസ് യൂണിറ്റുകളിൽ നിന്നായി അഞ്ഞൂറിൽപരം പ്രതിഭകൾ മാറ്റുരച്ചു സമാപന സമ്മേളനം ഡിവിഷൻ പ്രസിഡണ്ട് ഇർഷാദ് നൂറാനി യുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സി പി ഉബൈദ് സഖാഫി അനുമോദന പ്രഭാഷണം നടത്തി എസ് എസ് എഫ് ജില്ലാ സെക്രട്ടറി ജാബിർ നെരോത്ത് വിജയികളെ പ്രഖ്യാപിച്ചു കേരള മുസ്ലിം ജമാഅത്ത് കൊടുവള്ളി സോൺ പ്രസിഡണ്ട് എ കെ സി മുഹമ്മദ് ഫൈസി ട്രോഫി വിതരണം നടത്തി എസ് ജെ എം സംസ്ഥാന വൈസ് പ്രസിഡണ്ട് സിഎം യൂസുഫ് സഖാഫി കരുവമ്പൊയിൽ സമസ്ത കോഴിക്കോട് ജില്ലാ സെക്രട്ടറി ശുക്കൂർ സഖാഫി വെണ്ണക്കോട് എസ് വൈ എസ് പ്രസിഡണ്ട് ഇബ്രാഹിം കുട്ടി അഹ്‌സനി പ്രസംഗിച്ചു. റാഷിദ് നടമ്മൽ പൊയിൽ സ്വാഗതവും മുർതള ഫഹീം ആലിൻതറ നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only