09 September 2020

എം.എസ്.എഫ് പ്രതിഷേധ സംഗമവും പ്രകടനവും നടത്തി
(VISION NEWS 09 September 2020)




മടവൂർ : പാലത്തായി പീഡന കേസിൽ ഒത്ത്‌ കളിച്ച്‌ പ്രതിക്ക് ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയ ക്രൈംബ്രാഞ്ച്‌ നടപടിക്കെതിരെ കണ്ണൂരിൽ എം. എസ്‌ .എഫ്‌ നടത്തിയ ക്രൈം ബ്രാഞ്ച്‌ ഓഫീസ്‌ മാർച്ചിന്‌ നേരെ പോലീസ്‌ നരനായാട്ടിൽ പ്രതിഷേധിച്ചു മടവൂർ പഞ്ചായത്ത്‌ എം.എസ്.എഫ് കമ്മിറ്റി 
പ്രതിഷേധ സംഗമവും പ്രകടനവും നടത്തി.
പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്‌ ബാസിം ബരീഖ് അധ്യക്ഷത വഹിച്ചു. മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡണ്ട്‌ അഡ്വ. അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ.പി.ഷബീറലി സ്വാഗതവും ട്രഷറർ ആഷിഫ് നിഹാൽ നന്ദി യും പറഞ്ഞു. പ്രകടനത്തിന്  
ബാസിൽ ചക്കാലക്കൽ, റിയാസ് പുതുക്കുടി, കെ.റസീം കാസിം 
മിൻഹാജ് കെ.എം, ഫൈസൽ, അനീസ് കെ.പി, തുടങ്ങിയവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only