കൊടുവള്ളി :സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യംചെയ്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ തൽസ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുവള്ളി ടൗണിഇൽ പന്തംകുളത്തി പ്രകടനം നടത്തി.
ചടങ്ങിൽ അസംബ്ലി യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷമീർ ഓമശ്ശേരി അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി M.ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. മുജീബ് പുറായിൽ,ജവഹർ പൂമംഗലം ,ഷാദി ഷബീബ്, ഷാഹുൽ മടവൂർ, ഷാഹുൽ ചെറുവോടൻ, ഫാറൂഖ് പുത്തലത്ത്, എന്നിവർ സംസാരിച്ചു. ഫസൽ പാലങ്ങാട്, ഷമീർ എം കെ അബിൻ യുകെ അമീറലി കോരങ്ങാട്. ഫിലിപ്പ് ഷാഫി പുതുശ്ശേരി എന്നിവർ നേതൃത്വം നൽകി.
Post a comment