കൊടുവള്ളി-ആഗസ്റ്റ് മാസത്തെ റേഷൻ
വിഹിതം വാങ്ങാൻ ഇനിയും ധാരാളം
കാർഡുടമകൾ, ചിലയിടങ്ങളിൽ കണ്ട
യ്ൻമെന്റ് സോണായത് കാരണം പലർ
ക്കും പുറത്തിറങ്ങാനാവാത്തത് അഗസ്റ്റ്
മാസത്തെ റേഷൻ വിഹിതം വാങ്ങാൻ
തടസ്തം സൃഷ്ടിച്ചിട്ടുമുണ്ട്.
മാത്രമല്ല ഓണക്കിറ്റ് വിതരണം. സാധാരണ റേഷൻ വിഹിതം, കേന്ദ്ര സർ
ക്കാർ ഭക്ഷ്യധാന്യം. ചെറുപയർ, മണ്ണെണ്ണ, സ്പെഷ്യൽ അരി. തുടങ്ങി
ഒട്ടേറെ സാധനങ്ങൾ ഒരു കാർഡുടമക്ക്
തൂക്കി നൽകാൻ ഏറെ സമയമെടുക്കു
ന്നതുമൂലം റേഷൻ കടകളിൽ നീണ്ട വരി
യാണ് കാണപ്പെടുന്നത്,
കോഴിക്കോട് താലൂക്കിൽ മടവൂർ പഞ്ചായത്തിൽ ആരാമ്പ്രം എ.ആർ.ഡി
180, 355 ഷോപ്പിൽ ജീവനക്കാരൻ സമ്പർക്ക ലിസ്റ്റിൽപ്പെട്ട് ക്വാറന്റയിനിലായതു മൂലം അഗസ്റ്റ് 10 മുതൽ 23 കൂടി 14 ദിവസം റേഷൻ കട അടച്ചിടേണ്ടി വന്നു. ഇവിടെ 1700 ഓളം കാർഡുടമകൾ
ക്ക് റേഷൻ വിതരണത്തിന് ഒരു കൗണ്ടർ
മാത്രമെ പ്രവർത്തിക്കുന്നുള്ളു.ഇത് മൂലം
കാർഡുടമകൾ രണ്ടും മൂന്നും മണിക്കൂറുകളോളം ക്യൂ
വിൽ നിന്ന് ഏറെ പ്രയാസപ്പെട്ടാണ് റേഷൻ വാങ്ങുന്നത്
കൂടാതെ പുല്ലാളൂർ റേഷൻ കടയും കൊ വിഡ് ഭീക്ഷണി മൂലം രണ്ടാഴ്ചയോളം അടച്ചിട്ടിരുന്നു
കൊടുവള്ളി നഗരസഭയിലെ വാവാടും ജീവനക്കാരന് കൊവിഡ് പോസിറ്റീവായ തുമൂലം റേഷൻ കട അടച്ചിട്ടിട്ടുണ്ട്
തിരക്ക് മൂലം ആരോഗ്യ വകുപ്പിന്റെ സാമൂഹികാക ലം പാലിക്കൽ പോലും റേഷൻ കടകളിൽ കാണാൻ കഴിയുന്നില്ല
ഈ മാസം 5 വരെ റേഷൻ വിഹിതം വാങ്ങാൻ കോഴിക്കോട് താലൂക്കിൽ
സമയപരിധിയുണ്ടെങ്കിലും ഓണം അവധി കാരണം തിങ്കൾ, ചൊവ്വ, ബുധൻ
ദിവസങ്ങളിൽ റേഷൻ കടകൾ തുറക്കാ
ത്തതിനാൽ ഇന്നലെ തുറന്നപ്പോൾ വൻ
തിരക്കാണനുഭവപ്പെട്ടത്.
മാത്രമല്ല. രാവിലെ 9 മണി മുതൽ ഉച്ചക്ക്
3 മണി വരെ മാത്രമായി പ്രവർത്തന സമയം പരിമിതപ്പെടുത്തിയതും കടകളിൽ തിരക്ക് വർദ്ധിക്കാനിടയക്കിതായി ചൂണ്ടിക്കാണിക്കപ്പെടുന്നു പല കടകളിലും സ്ത്രീകളും വൃദ്ധരുമുൾപ്പെടെ ക്യൂവിൽ നിൽക്കാൻ പ്രയാസമുള്ളവർക്ക് ഇനിയും ആഗസ്റ്റിലെ റേഷൻ വിഹിതവും ഓണക്കിറ്റും വാങ്ങാനായിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബന്ധപ്പെട്ടവർ സമയപരിധി ദീർഘിപ്പിച്ച് മുഴുവൻ കാർഡുടമകൾക്കും റേഷൻ വിഹിതവും ഓണക്കിറ്റും ലഭ്യമാക്കാൻ
അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട് ,
പ്രശ്നം കോഴിക്കോട് താലൂക്ക് സപ്പൈ ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തിയതാ
യും ഇന്ന് ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാമെന്നറിയിച്ചതായും മടവൂർ ഗ്രാമപഞ്ചായത്തംഗം എ.പി ന സ്തർ പറഞ്ഞു
റിപ്പോർട്ട് : ബഷീർ ആരാമ്പ്രം
Post a comment