ഓമശ്ശേരി : ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂൾ, ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഹിന്ദി ദിനാചാരണം വിവിധ പരിപാടികളോടെ നടത്തി. മാനേജർ എ കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സുൽഫിക്കർ അമ്പലക്കണ്ടി അധ്യക്ഷം വഹിച്ചു. ബൈത്തുൽ ഇസ്സ കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ. അർച്ചന വിഷ്ണു മുഖ്യ പ്രഭാഷണം നടത്തി. ഓൺലൈനിലൂടെ തത്സമയ ക്വിസ്, ഹിന്ദി ഗീതാലാപനം, ചിത്ര രചന, പ്രസംഗ മത്സരം എന്നിവയും നടത്തി. പി സി സിന്ധു, ജമീല കരുവൻപൊയിൽ, അഷ്റഫ് മാണിക്കോത്ത്, ഫാത്തിമ റെനീം എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ