14 September 2020

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് തുടരുമെന്ന് കുവൈത്ത്
(VISION NEWS 14 September 2020)

​   
കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയടക്കം 32 രാജ്യങ്ങളിലേക്ക് പ്രഖ്യാപിച്ച യാത്രാവിലക്ക് തുടരുമെന്ന് കുവൈത്ത്. അതേസമയം വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് വിലക്കില്ലാത്ത രാജ്യത്തേക്ക് പോയി 14 ദിവസം താമസിച്ച് കുവൈത്തിലേക്ക് വരാം എന്ന് കുവൈത്ത് ഭരണകൂടം അറിയിച്ചു. കുവൈത്ത് വിസയുള്ള 4,26,871 വിദേശികൾ രാജ്യത്തിന്​ പുറത്ത്​ കഴിയുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.

കൊവിഡിനെ തുടർന്ന് കുവൈത്ത് യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾക്ക് ഇളവ് നൽകണോ കൂടുതല്‍ രാജ്യങ്ങളെ പട്ടികയിലേക്ക് കൂട്ടിച്ചേർക്കണമോ എന്ന കാര്യത്തിൽ ആരോഗ്യ മന്ത്രാലയം എടുക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും. എന്നാൽ യാത്രാ വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം ക്വാറന്റീനിൽ താമസിച്ച് കുവൈത്തിലേക്ക് മടങ്ങി വരാന്‍ അവസരമുണ്ടാകും. ഓരോ രാജ്യങ്ങളിലെയും കൊവിഡ് വ്യാപനത്തിന്റെ തോതനുസരിച്ചാണ് യാത്ര വിലക്കിന്റെ കാര്യത്തിൽ തീരുമാനം എടുക്കുക എന്ന് ഭരണകൂടം അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only